നിമിഷനേരം കൊണ്ട് എന്റെ കുഞ്ഞുടലിൽ നിന്നും ആത്മാവ് വേർതിരിഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ചുറ്റും കൂടിയിരുന്ന ഡോക്ടറിൽ നിന്നുമറിഞ്ഞു പെണ്ണായി പിറക്കാൻ പോയതിന്റെ ശിക്ഷയാണ് ഞാനിപ്പോൾ അനുഭവിച്ചതെന്ന്. അച്ഛന് പെൺകുഞ്ഞിനെ വേണ്ടത്രേ. മനുഷ്യരൂപം പ്രാപിച്ചിരുന്നില്ലയെങ്കിലും എനിക്കൊരു ഹൃദയമുണ്ടായിരുന്നു, ഒരു മനസുണ്ടായിരുന്നു. സ്വന്തം രക്തം ആയിരുന്നിട്ടും, പെണ്ണായിപോയതിനു എന്നോടിങ്ങനെ ചെയ്ത അച്ഛനോട് അമർഷം തോന്നി.കൂടാതെ,പെൺമക്കളെ പൊന്നുപോലെ നോക്കുന്നവരോട് ബഹുമാനവും.വെട്ടിയെറിഞ്ഞ കുഞ്ഞുടൽ കുപ്പയിലെറിഞ്ഞപ്പോൾ, തെരുവുനായകൾ കടിച്ച് കുടഞ്ഞപ്പോൾ, മനുഷ്യനായി ജീവിക്കാൻ കൊതിച്ച നിമിഷങ്ങളെ ഞാൻ വെറുത്തു. അപ്പോഴും,അമ്മയെയും അച്ഛനെയും അറിയാതെ പോലും ശപിക്കാതിരിക്കാൻ ശ്രദ്ധിച്ചു. എന്തൊക്കെ പറഞ്ഞാലും എന്റെ അച്ഛനും അമ്മയുമല്ലേ !. എങ്ങനെ ഞാൻ ശപിക്കും?. ഇപ്പോൾ ഞാൻ മടങ്ങുകയാണ് എന്റെ ലോകത്തേക്ക്.എന്നെ കണ്ടയുടനെ മാലാഖമാർ ഓടിവന്നു. വേദനകൾ ഓടിമറഞ്ഞു. ഇവിടെയിരുന്ന് ഞാൻ കാണുന്നുണ്ട്,അമ്മയുടെ വിഷമം.അമ്മയ്‌ക്കൊരു കുഞ്ഞിനെ കൊടുക്കണേ ദൈവമേ... അല്ലെങ്കിൽ വേണ്ട, ഇനിയും അതൊരു പെൺകുഞ്ഞാണെങ്കിലോ !
Followers
Wednesday, July 28, 2021
ദൈവത്തിനൊരു കത്ത്

Sunday, July 25, 2021
അച്ഛൻ ❤️
അച്ഛൻ...
സ്ത്രീധനം വേണ്ടെന്നു നിശ്ചയസമയത്ത് പറഞ്ഞുവെങ്കിലും,
കല്യാണമടുത്തപ്പോൾ അവർ മട്ടുമാറി.
അയാളെ രഹസ്യമായികണ്ട് അവർ വലിയൊരു സ്ത്രീധനം ചോദിക്കയാണുണ്ടായത്.
മകളോട് ഈ കല്യാണം വേണ്ടായെന്ന് പറയാൻ
അയാൾ വീട്ടിലേക്ക്
ചെന്നപ്പോൾ,അവൾ അങ്ങേയറ്റം സന്തോഷത്തിലായിരുന്നു..
ആ കണ്ണിൽ നീർക്കണങ്ങൾ ഇടംപിടിക്കാൻ അയാൾ ആഗ്രഹിച്ചില്ല..
കല്യാണദിവസങ്ങൾ അടുത്തുതുടങ്ങി.
കിട്ടാവുന്നിടത്തുനിന്നൊക്കെ,
കടം വാങ്ങി,വീട് ആരും അറിയാതെ പണയം വെച്ചു.
ഹാൾദിയും കല്യാണതലേന്നും ആഘോഷഭരിതമാക്കുമ്പോഴും,
കീശ കാലിയാവുന്നതയാൾ ഗൗനിച്ചില്ല..
മോൾ പ്രത്യേകിച്ച് ആഗ്രഹമൊന്നും പറഞ്ഞില്ലെങ്കിലും,
അവൾക്കിഷ്ടമുള്ള വയലറ്റ് ഡെയ്സി പൂക്കളാൽ,പന്തൽ അലങ്കരിക്കപ്പെട്ടു.
തന്റെ ഇഷ്ടങ്ങളൊക്കെ പറയാതെ തന്നെ
മനസ്സിലാക്കുന്ന അച്ഛനെ അവൾ ഇറുക്കെ പുണർന്നു.
കടംവാങ്ങിയായാലും,സ്വർണവും
അവളുടെ ആഗ്രഹങ്ങളും നടത്തികൊടുത്ത നിർവൃതിയിൽ അയാളും പൊട്ടികരഞ്ഞുപോയി.
ഇന്ന് കല്യാണദിവസമാണ്..
സർവാഭരണവീഭൂഷിതയായി വന്ന വധുവിനെ കണ്ട് അടക്കം പറച്ചിലുകൾ തുടങ്ങി..
"ഞങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല,അവരുടെ മകൾക്ക് സ്നേഹത്തോടെ നൽകുന്നതല്ലേ അതെങ്ങനെ സ്ത്രീധനമാകും."
ചില ന്യായീകരണങ്ങൾ അവിടെ മുഴങ്ങികേട്ടു.
ഒരച്ഛന്റെ സ്വപ്നസാഫല്യമെന്നോണം വിവാഹം മംഗളകരമായി നടന്നു.
വരന്റെ വീട്ടിലേക്ക് പോകുംമുമ്പ് അയാൾ മകളെ ഇറുക്കെകെട്ടിപിടിച്ചു കരഞ്ഞുപോയി..
മകളെ നല്ലോണം നോക്കിക്കോണേയെന്ന് പറഞ്ഞയാൾ മകളെ നെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ച് വരന്റെ കയ്യിലേൽപ്പിച്ചു..
കടംകൊണ്ട് പൊറുതിമുട്ടിയാലും അവൾ സന്തോഷത്തോടെയിരുന്നാൽ മതിയെന്നയാൾ ആഗ്രഹിച്ചു.
മകൾ വീടുവിട്ടുമാറിനിന്നാൽ പോലും വേദനിക്കുന്ന അച്ഛന്റെ ഹൃദയം നീറുകയായിരുന്നു..
പെയ്യാതെ പിടിച്ചുവെച്ച കണ്ണും അലറിവിളിക്കുന്ന ഹൃദയവുമായി അയാൾ കസേരയിലിരുന്നു,കാർ കാണാമറയത്തെത്തുംവരെ..
ഇനി പുതിയ ഉദ്യമങ്ങളുമായി നാളെ മുതൽ അധ്വാനിക്കണം..
കടം തീർക്കണം..
ചെറിയ സമ്പാദ്യങ്ങൾ
നീക്കിവെക്കണം..
ഉത്തരവാദ്യങ്ങൾ കൂടുകയാണ്..
അടുത്ത മകളും വളർന്നുവന്നിരിക്കുന്നു...
സോഷ്യൽമീഡിയയിലെ കുരുക്കുകൾ..
"സോഷ്യൽമീഡിയയിൽ സ്ത്രീകൾ സുരക്ഷിതരാണോ."എന്ന mopcയുടെ പോസ്റ്റ് കണ്ടപ്പോൾ സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ച് എഴുതണമെന്നുതോന്നി.
പ്രിയപ്പെട്ടവർക്കിത്തിരി സന്തോഷം നൽകിയാലോ.?
നമ്മുടെ പിറന്നാൾ ഓർക്കുകയും,ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മയുടെ പിറന്നാളിന്,കെട്ടിപിടിച്ചൊരു wish പറഞ്ഞാലോ.! ഗിഫ്‌റ്റോ...